Friday, March 20, 2015

ഞാനറിയുന്ന പീ വിജയന്‍ IPS


പീ വിജയന്‍ IPS അന്താരാഷ്‌ട്ര അവാര്‍ഡൊക്കെ വാങ്ങി തിരിച്ചു വന്നിരിക്കുന്നു . വിജയനെ നവമാധ്യമങ്ങളില്‍ ആഘോഷിച്ച പ്രിയ കൂട്ടുകാരെ , ഒരു ചോദ്യം ചോദിക്കട്ടെ . തൃശൂരിലെ പാര്‍ക്കിംഗ് അവിടുത്തെ കച്ചവടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ റോഡിന്റെ എതിര്‍ ദിശയിലേക്കു മാറ്റാന്‍ കൈക്കൂലി വാങ്ങിയവന്‍ എന്ന ആരോപണം നേരിട്ട വിജയനെ മാത്രമേ ഒരു വക്കീല്‍ എന്ന നിലയില്‍ എനിക്കറിയൂ ? എന്തൊക്കെ മാനദന്ടങ്ങള്‍ , കേരള പോലീസിനു എന്തൊക്കെ സംഭാവനകള്‍ നല്‍കിയ പേരില്‍ ആണ് നിങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്തത് ? വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത് ?
നിങ്ങള്‍ ഋഷിരാജ് സിംഗിനെ ഹീറോ ആക്കുമ്പോള്‍ അതെനിക്കും മനസ്സിലാകും , സിബി മാത്യൂവിനെയും , വിന്‍സെന്റ് പോളിനെയും ഹീരോയാക്കുമ്പോള്‍ അതൊക്കെയും മനസ്സിലാകും . വിജയന്‍ ആരാണ് , എന്തുകൊണ്ടാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത് ? അദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചു പഠിച്ചതുകൊണ്ടോ ? എന്റെ ഡിഗ്രീ ജീവിതകാലത്ത് ടാപ്പിംഗ്കാരന്‍ ഇല്ലാത്തതിനാല്‍ എന്റെ വീട്ടിലെ റബ്ബര്‍ ടാപ്പ് ചെയ്താണ് ഞാന്‍ കോളേജില്‍ പോയിരുന്നത് . മണ്ണെണ്ണ വിലക്കിന് മുന്‍പില്‍ ഇരുന്നാണ് പഠിച്ചത് . ആനുകാലികങ്ങളില്‍ എഴുതിയത് പോലും . അതില്‍ എന്താണ് വലിയ ആനക്കാര്യം . വിജയന്‍റെ FB പോസ്റ്റുകളിലും നാഴികക്ക് നാല്‍പ്പതു വട്ടം പറയാന്‍ ഇതിലെന്ത് മഹാത്ഭുതം ?
നായകരെയും , മാതൃകാ പുരുഷന്മാരെയും തിരഞ്ഞെടുക്കുന്ന നമ്മുടെ പൊതുബോധം കൃത്യമായ പൈങ്കിളിവല്‍ക്കരണത്തില്‍ അഭിരമിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വിജയന്‍ . (യതീഷ് ചന്ദ്രയെ മഹാനാക്കുന്ന സോഷ്യല്‍ മീഡിയക്ക് എന്ത് വിജയന്‍ അല്ലേ ..? unsure emoticon ) വിജയന്‍ കുട്ടിപ്പോലീസിനെ ഉണ്ടാക്കി , ഓട്ടോറിക്ഷ ഓടിച്ചു എന്നതില്‍ കവിഞ്ഞ് ഒരു പുല്ലും ചെയ്തിട്ടില്ല കേരള പോലീസ് സേനയില്‍ . കാലം അത് തെളിയിക്കും . പക്ഷേ നിങ്ങള്‍ ആരും പഴയ FB പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരില്ല . കാരണം 8 മണിക്കൂറില്‍ താഴെയാണ് ഈ എല്ലാ facebook ഗീര്‍വാണങ്ങളുടെയും ആയുസ്സ് ... !!

No comments:

Post a Comment