നിലമ്പൂരിലെ
മഴക്കോളുകൾ കൊണ്ട് ഇരുണ്ട ഒരു മഗരിബ് . നേരിയ മഴയത്ത് ലുങ്കി മടക്കികുത്തി
മുറ്റത്തേക്കിറങ്ങി . എന്നെ പ്രതീക്ഷിചെന്നവണ്ണം മഴ കോരിചോരിഞ്ഞു . കൂസാതെ
നടന്നു . ഉമ്മയെ കാണണം..! കൊച്ചിയിൽ നിന്ന് ആഗ്രഹിക്കാനവാതത് . നേരിയ
ഇരുട്ടിൽ പെരു മഴയത്ത് നടക്കുന്നതിലുള്ള അയൽപക്ക കാരണവന്മാരുടെ സ്നേഹ ശാസന
പുഞ്ചിരികൊണ്ട് നേരിട്ട് വേഗത കൂട്ടി ..കാലാന്തരങ്ങളില്ലാത്ത പെരുമഴ ..!
ആറു വർഷമായി കൂടെയുള്ളവൾ ഒരു Nokia E63, മഴ നനഞ്ഞ് കുതിർന്ന് പതുക്കെയൊന്നു വിറച്ച് ടീ -ഷർട്ടിന്റെ പോക്കറ്റിൽ നിശ്ചലമാകുന്നതറിഞ്ഞു . ഉപ്പ ഗൾഫിലും, ഉമ്മയും ഞാനും , അനിയനും മാത്രമുള്ള വൈദ്യുതി പോലുമില്ലാത്ത ഒരു വീട്ടിലെ ഗ്രിഹനാഥനായ ഒരു പത്തുവയസ്സുകാരന്റെ നെറുകയിലേക്ക് പഴയ മഴത്തുള്ളികൾ ഇരമ്ബിയാർത്തു .രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ജലകണങ്ങൾ ..! തൂക്കുപാലത്തിന് താഴെ പ്രണയിനിയുടെ കൊലുസ്സ് കൊണ്ടുപോയ ചാലിയാർ നിറഞ്ഞ് കുത്തിമദിചൊഴുകുന്നു.
മസ്ജിദിന്റെ അരികിലെത്തിയപ്പോൾ ഇരുട്ട് കനത്തു ; എൻറെ മനസ്സ്പോലെ. ആരോ ശക്തിയായി വലിചിട്ടെന്നവണ്ണം ഖബരിടങ്ങൽക്കിടയിലൂടെ ഉമ്മയെത്തെടിയോടി . മീസാൻ കല്ലിൽ കാലുകൾ മുട്ടി കിതച്ച് നിന്നു . അതിശക്തമായ ഒരു മിന്നലിന്റെ നിറഞ്ഞ വെളിച്ചത്തിൽ ഞാൻ കണ്ടു എൻറെ കളിക്കൂട്ടുകാരിയെ . ശാസനയും , വാത്സല്ല്യവും കത്തുന്ന കണ്ണുകൾ , കെട്ടിവച്ച ചുരുണ്ട കറുത്ത മുടി . കവിളിലെ മറുക് , കഴുത്തിലെ കാക്കാ പുള്ളി . എൻറെ മിഴികൾ മഴക്കൊപ്പം പെയ്തു . കൊച്ചിയും , നിലമ്പൂരും , കോടതിയും , പ്രണയവും , കവിതയും , ഉപ്പയും ,
കൂടെപ്പിറപ്പുകളുമെല്ലാം ഞാൻ മുറിഞ്ഞ വാക്കുകളിൽ പറഞ്ഞു . ഇടിമിന്നലിനൊപ്പം ഞാൻ ഞാൻ പൊട്ടിത്തകർന്നു . എന്നെ പെറുക്കിയെടുത്ത് ഉമ്മ നെഞ്ചോട് ചേർത്ത് വച്ചു .
മഴ തോർന്നു .. അനാഥത്വത്തിൻറെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർത്തു . കനത്ത ഇരുട്ടിൽ ആത്മാക്കളുടെ ഖബറിടങ്ങളിൽ നിന്ന് ഉമ്മയില്ലാത്ത വീടിലേക്കുള്ള വഴിതിരഞ്ഞു . കരണ്ട് പോയിരിക്കുന്നു ; ദരിദ്ര വീടുകളിലെ മുനിഞ്ഞ് കത്തുന്ന ഓട്ടു വിളക്കുകൾ തീർക്കുന്ന മാപ്പുകൾ നോക്കി ഞാൻ വീടിന്റെ പടിക്കലെത്തി . ഒറ്റയാവലിന്റെ വേനലിൽ വിയർത്ത കടിഞ്ഞൂൽ പുത്രനെകാത്ത് ഉപ്പയുണ്ട് വാതിൽക്കൽ . കയ്യിലൊരു ടവ്വലുമായി .
"എവിടെ പ്പോയി ഈ പെരും മഴയത്ത് , അന്നെ കാണാഞ്ഞ് ഞങ്ങളാകെ ബേജാറായി . അൻറെ ഫോണും സ്വിച്ച് ഓഫാണല്ലോ "
ഉപ്പ തന്ന ടവ്വൽ കൊണ്ട് മണിക്കൂറുകളായി നനഞ്ഞ മഴയുടെ ശേഷിപ്പുകൾ കളയണോ , ഉമ്മയുടെ വേർപാടിന്റെ പൊള്ളലിൽ വിയർത്ത വിയർപ്പു തുള്ളികൾ കളയണോ ??! കുഞ്ഞാക്കാന്റെ കണ്ണിലെ ചുവപ്പാർന്ന ശോണിമ കണ്ട് ജർമ്മനിയിൽ നിന്ന് അവധിക്ക് വന്ന അനിയനും , പെങ്ങളും വിഷാദരായി . അവരുടെ മൂർധാവിൽ വിരലോടിച്ച് ഞാൻ എൻറെ മുറിയിൽ .. എൻറെ കട്ടിലിൽ... നനഞ്ഞ് കമിഴ്ന്നു പെയ്തു..!
"നന്നായി തല തോർത്ത് , അനക്ക് നാളെ എറണാംകുളത്ത് കോടതീ പോണ്ടെ , പനി പിടിക്കണ്ട ." അടക്കിയ തേങ്ങലിന് മുകളിലൂടെ ഉപ്പാന്റെ നിറഞ്ഞ വാത്സല്ല്യശബ്ദം കാതിൽ വിറച്ചു ..!കളിയിടങ്ങളിലെ കള്ളപ്പൊരുക്കുകൾക്ക് ഞാൻ പതിനഞ്ചുകാരിയായ ഉമ്മയോട് പതിറ്റാണ്ടിനിപ്പുരം വീണ്ടും ശണ്ട കൂടി...!
പുറത്ത് മഴ കനത്തു . പുലർച്ചെ, കൊച്ചിയിലേക്കുള്ള ട്രെയിനിന്റെ ബർത്തിൽ ഞാൻ ഉമ്മയുടെ നെഞ്ചിൽ ചേർന്നുറങ്ങി !

No comments:
Post a Comment